ധാക്ക: ബംഗ്ലാദേശി വ്യോമസേനയുടെ പരിശീലനവിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നുവീണു മരിച്ചവരുടെ എണ്ണം 31 ആയി. ഇവരിൽ 25 പേർ കുട്ടികളാണ്. പരിക്കേറ്റ 165 പേർ ചികിത്സയിലാണ്. തലസ്ഥാനമായ ധാക്കയിലെ ഉത്തര പ്രദേശത്ത് മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളജിലായിരുന്നു ദുരന്തം.
അപകടത്തിൽപ്പെട്ട വിമാനം ചൈനീസ് നിർമിതമാണ്. 16 വിമാനങ്ങൾക്കാണ് ചൈനയുമായി ബംഗ്ലാദേശ് കരാറുണ്ടാക്കിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ബംഗ്ലാദേശ് എയർ ഫോഴ്സ് ഉന്നതതല സമിതി രൂപവത്കരിച്ചു.
ക്ലാസ് നടക്കുന്ന സമയത്ത് സ്കൂളിലെ രണ്ടുനിലക്കെട്ടിടത്തിൽ വിമാനം പതിക്കുകയായിരുന്നു. മരിച്ചവരിൽ പൈലറ്റും ഉൾപ്പെടുന്നു.
ഇന്നലെ ബംഗ്ലാദേശിൽ ദുഃഖാചരണം നടത്തി.